ദുബായി എയർ ഷോക്കിടെ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു. മൃതദേഹം ഇന്ന് ജന്മനാടായ ഹിമാചൽ പ്രദേശിലെ കാങ്‌ഡയിൽ എത്തിച്ചു കുടുംബത്തിനു കൈമാറും. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബൈയിൽ നിന്നും കൊണ്ടുവന്നത്.
ദുബൈയിൽ നടന്ന ചടങ്ങിൽ, ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ അടക്കമുള്ളവർ മൃതദേഹത്തിൽ ആദരം അർപ്പിച്ചു. എമിററ്റി പ്രതിരോധ സേന ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. വിങ് കമാൻഡർ നമാൻഷ് സിയലിന്റെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായി ദുഃഖം രേഖപ്പെടുത്തി. സമർപ്പണബോധമുള്ള പൈലറ്റും സമഗ്രമായ പ്രൊഫഷണലുമായ നമാൻഷ് അചഞ്ചലമായ പ്രതിബദ്ധത, അസാധാരണമായ വൈദഗ്ദ്ധ്യം, വിട്ടുവീഴ്ചയില്ലാത്ത കർത്തവ്യബോധം എന്നിവയാൽ രാഷ്ട്രത്തെ സേവിച്ചുവെന്നും,അദ്ദേഹത്തിന്റെ സേവനം നന്ദിയോടെ സ്മരിക്കപ്പെ ടുമെന്നും പ്രസ്താവനയിൽ വ്യോമ സേന അറിയിച്ചു.
അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചായണ് ദുബായ് എയർ ഷോയ്ക്കിടെ അപകടം സംഭവിച്ചത്. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് അപകടമുണ്ടായത്. അഭ്യാസ പറക്കലിനിടെ അതിവേഗം താഴേക്ക് കൂപ്പു കുത്തി വന്ന വിമാനം നിലത്ത് വീണു തീ ഗോളമായി മാറുകയായിരുന്നു.
0 Comments