തീവ്രവോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും തളിപ്പറമ്പ, ഇരിക്കൂർ നിയോജക മണ്ഡലങ്ങളിലെ മുഴുവൻ വില്ലേജ് ഓഫീസുകളും നവംബർ 23 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. തളിപ്പറമ്പ താലൂക്ക് ഓഫീസ്, റവന്യൂ ഡിവിഷണൽ ഓഫീസ് എന്നീ കേന്ദ്രങ്ങളിൽ 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഹെല്പ് ഡെസ്ക് പ്രസ്തുത സൗകര്യം ഏർപ്പെടുത്തിയതായും ആവശ്യമുള്ള ബി.എൽ.ഒ മാർക്ക് അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്നും ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ ആൻഡ് ആർഡിഒ തളിപ്പറമ്പ അറിയിച്ചു.

0 Comments