മമ്പറം ദിവാകരൻ വീണ്ടും മത്സരരംഗത്തേക്ക്..! തദ്ദേശ തിരഞ്ഞെടുപ്പിൽ വേങ്ങാട് പഞ്ചായത്തിൽ മത്സരിക്കും


കണ്ണൂര്‍: മുതിർന്ന കോൺഗ്രസ് നേതാവായ മമ്പറം ദിവാകരൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കണ്ണൂർ ജില്ലയിലെ വേങ്ങാട് പഞ്ചായത്തിലെ 15-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് അദ്ദേഹം ജനവിധി തേടുന്നത്. 2016-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് ദിവാകരൻ.

അതേസമയം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുമ്പ് പാർട്ടി നടപടി നേരിട്ടിരുന്നെങ്കിലും, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബർ 9-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെ ആദ്യഘട്ടവും, ഡിസംബർ 11-ന് തൃശൂർ മുതൽ കാസർകോട് വരെ രണ്ടാം ഘട്ടവും നടക്കും. വോട്ടെണ്ണൽ ഡിസംബർ 13-നാണ്.

Post a Comment

0 Comments