മുനമ്പം നിവാസികൾക്ക് ആശ്വാസം; ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

 

കൊച്ചി: മുനമ്പം ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്വീകരിക്കാനാണ് അനുമതി. അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാം.

ഭരണഘടനാ ദിനത്തിൽ തന്നെ ആശ്വാസ വിധിയെന്ന് മുനമ്പം സമരസമിതി പ്രതികരിച്ചു. ഏറെക്കാലമായുള്ള പ്രധാന പ്രശ്നം പരിഹരിച്ചു. ശാശ്വത പരിഹാരത്തിന് നിയമ പോരാട്ടം തുടരും. സമരം തുടരുന്നത് കോർ കമ്മിറ്റിയിലെ കൂടിയാലോചനകൾക്ക് ശേഷമെന്നും സമിതി അറിയിച്ചു.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ ഹരജിക്കാര്‍ സമീപിച്ചതിനെ തുടര്‍ന്ന് ആധാരപ്രകാരം ഭൂമി ഫറോക്ക് കോളജിനുള്ള ദാനമായിരുന്നുവെന്നും തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കെ ഭൂമി വഖഫ് അല്ലാതായി മാറിയെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.


Post a Comment

0 Comments