ചെട്ടിയാംപറമ്പ്:ചെട്ടിയാംപറമ്പ് സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സ്‌നാപക യോഹന്നാന്റെ തിരുനാളിന് കൊടിയേറി.
നവംബർ 21 മുതൽ 30 വരെ നടക്കുന്ന പെരുന്നാളിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം കൊടിയേറ്റി. തിരുകർമ്മങ്ങൾക്ക് ഫാ. മാത്യു പാലമറ്റം മുഖ്യകാർമികത്വം വഹിച്ചു.
തുടർന്നുള്ള തിരുന്നാൾ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് ഫാ. ജോർജ് ചേലമരം, ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ,ഫാ. പോൾ മുണ്ടക്കൽ, ഫാ.ലൂക്കോസ് മറ്റപ്പള്ളിൽ, ഫാ. ബോഡ് വിൻ അട്ടാറക്കൽ, ഫാ. എഡ് വിൻ കോയിപ്പുറം,ഫാ. ആൻറണി മുഞ്ഞനാട്ട് എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിവസമായ നവംബർ 29 ശനിയാഴ്ച ഫാ. ജോബി കോവാട്ട് തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.അന്നേദിവസം പ്രദക്ഷിണം, വാദ്യമേളങ്ങൾ എന്നിവയും മാനന്തവാടി രാഗ തരംഗ ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരിക്കും.
നവംബർ 30 ഞായറാഴ്ച തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാനയ്ക്കും പ്രദക്ഷിണത്തിനും കാർമികത്വം വഹിക്കും തുടർന്ന് പുഴുക്കു നേർച്ചയും നടക്കും.

0 Comments