പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി; യുവതിക്കെതിരെ കേസ്

 



കാസർകോട്: പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ 36 കാരിക്കെതിരെ കേസെടുത്ത് ഹൊസ്‌ദുർഗ് പൊലീസ്. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരൻ്റെ പരാതിയിലാണ് 36 കാരിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തത്. ഹൊസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അങ്ങോട്ട് കൈമാറുകയായിരുന്നു.

കാഞ്ഞങ്ങാട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് 17 കാരൻ. ഈ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36 കാരിയുടെ പീഡനത്തിന് ഇരയായ വിവരം 17കാരൻ വെളിപ്പെടുത്തിയത്. ഹോസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു.

Post a Comment

0 Comments