കാട്ടിക്കുളത്ത് വച്ചുനടന്ന വയനാട് ജില്ലാ മിക്സ് ബോക്സിംങ് ചാമ്പ്യൻഷിപ്പിൽ കാട്ടിക്കുളം സെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ചാമ്പ്യൻമാരായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ഡോ. പ്രവീൺകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടം ചെയ്തു. അസ്സോസിയേഷൻ ജില്ലാ ചീഫ് സുധീഷ് പി.കെ.അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേഷൻ സംസ്ഥാന ജഡ്ജ്മാരായ അരുൺ കെ ജെ, ഡെന്നി മാർഷൽ, ജില്ലാ ഭരണസമിതി അംഗം കുര്യാക്കോസ് പി.എം, ജിതിൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. നവംമ്പർ 16 ന് മലപ്പുറം പുലാമന്തോളിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയെ പ്രതിനിധീകരിച്ച് പന്ത്രണ്ടോളം മത്സരാർത്ഥികൾ പങ്കെടുക്കും. കേന്ദ്രകായിക യുവജനക്ഷേമ മന്ത്രാലയം സ്പോർട്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ, ഫിറ്റ് ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള സ്പോർട്സ് മാർഷ്യൽ ആർട്സാണ് മിക്സ് ബോക്സിംങ് '

0 Comments