'ബോൺ നത്താലെ' പാപ്പാ സംഗമം 20 ന് ഇരിട്ടിയിൽ നടക്കും

   

 ഇരിട്ടി :തലശ്ശേരി അതിരൂപത കെസിവൈഎമ്മിന്റെയും എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, മണിക്കടവ്, പേരാവൂർ ഫൊറോനകളുടെയും സഹകരണത്തോടെ നടത്തുന്ന മെഗാ പാപ്പാ സംഗമം 'ബോൺ നത്താലെ 20ന് ഇരിട്ടിയിൽ നടക്കും.വൈകിട്ട് 4.30ന് ഇരിട്ടി പയഞ്ചേരിമുക്ക്  സിഗ്നൽ പരിസരത്തുനിന്ന് ആരംഭിച്ച് തന്തോട് ദേവാലയത്തിൽ അവസാനിക്കും.

ഏകദേശം 5000 യുവാക്കൾ റാലിയിൽ അണിനിരക്കും. സന്ദേശ റാലിക്കു ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ക്രിസ്മസ് സന്ദേശം നൽകും.

Post a Comment

0 Comments