കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് എ്ക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം ഡിസംബര്‍ 20 ശനിയാഴ്ച വൈകുന്നേരം 5:30 ന് കാട്ടിക്കുളം ടൗണില്‍ ക്രിസ്തുമസ് സന്ദേശ റാലി നടത്തും. പത്തോളം ഇടവകളില്‍ നിന്ന് അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന റാലി പോലീസ് ഏയ്ഡ് പോസ്റ്റിനു സമീപം എസ്‌ഐ മെര്‍വിന്‍ ഡിക്രൂസ് ഉദ്ഘാടനം ചെയ്യും. ഫാദര്‍ ജോണ്‍ പനച്ചിപ്പറമ്പില്‍ ആമുഖ സന്ദേശം നല്‍കും. കരോള്‍ ടൗണ്‍ ചുറ്റി സെയിന്റ് പീറ്റേഴ്‌സ് മലങ്കര പള്ളിയില്‍ എത്തുമ്പോള്‍, അഡ്വ. ജിജില്‍ നിരവില്‍പ്പുഴ ക്രിസ്മസ് സന്ദേശം നല്‍കും. സെന്റ് സെബാസ്റ്റ്യന്‍'സ് പള്ളി വികാരി ഫാ.വിനോദ് അടക്കമുള്ളവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

0 Comments