പേരാവൂർ: ജിമ്മി ജോർജിൻ്റെ 38-ആം ചരമ വാർഷിക ദിനാചരണവും അനുസ്‌മരണവും ജിമ്മി ജോർജ് അക്കാദമിയിൽ നടന്നു. പേരാവൂർ ഡിവൈഎസ്‌പി കെ.വി.പ്രമോദൻ ഉദ്ഘാടനം ചെയ്‌തു. ആർച്ച് പ്രീസ്റ്റ് ഫാ.മാത്യു തെക്കേമുറി അധ്യക്ഷനായി. ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിംങ്ങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ്, ബൗണ്ടി ടെന്നീസ് അക്കാദമി ചെയർമാൻ എ.എം.അബ്ദുൾ ലത്തീഫ്, പേരാവൂർ സ്പോർട്‌സ് ഫൗണ്ടേഷൻ വൈസ്.പ്രസിഡൻറ് ഡെന്നി ജോസഫ്, കെ.രാജൻ, കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് ജിമ്മി ജോർജ് ഫൗണ്ടേഷന്റെ ക്യാഷ് അവാർഡ് വിതരണവും വോളീബോൾ പ്രദർശന മത്സരവും നടത്തി.

0 Comments