79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്ന്റ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് അനുമതി നൽകിയത്. മൂന്ന് സേന വിഭാഗങ്ങളുടെയും നവീകരണവും സാങ്കേതിക ശക്തി കാരണവും ലക്ഷ്യം വച്ചാണ് നടപടി.
ആർട്ടിലറി റെജിമെന്റുകൾക്കുള്ള ലോയിറ്റർ മുനിഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം,ഇന്ത്യൻ കരസേനക്കായുള്ള ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ & ഇന്റർഡിക്ഷൻ സിസ്റ്റം എംകെ-II എന്നിവ വാങ്ങുന്നതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം അനുമതി നൽകി.
തന്ത്രപ്രധാന ലക്ഷ്യങ്ങളിൽ കൃത്യമായി ആക്രമണം നടത്താൻ കഴിയുന്നതാണ് ലോയിറ്റർ മുനിഷൻ.
ശത്രു വിന്റെ താഴ്ന്നു പറക്കുന്ന ഡ്രോണു കളെ കണ്ടെത്തി നശിപ്പിക്കാൻ ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾക്ക് കഴിയും. ഓപ്പറേഷൻ സിന്ധൂ റിനിടെ പാകിസ്ഥാൻ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഈ റഡാറുകൾ ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്. ദീർഘ ദൂര ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റത്തിന് കഴിയും.
ഇവകൂടാതെ ഇന്ത്യൻ നാവികസേനയ്ക്ക്, ബൊള്ളാർഡ് പുൾടഗ്ഗുകൾ, ഹൈ ഫ്രീക്വൻസി സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോകൾ, മാൻപാക്ക് എന്നിവ വാങ്ങുന്നതിനും ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് റേഞ്ച് റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റം പാട്ടത്തിനെടുക്കുന്നതിനുമാണ് ഡി എ സി അനുമതി നൽകിയത്.
ഇന്ത്യൻ വ്യോമസേനയ്ക്കായി, ഓട്ടോമാറ്റിക് ടേക്ക്-ഓഫ് ലാൻഡിംഗ് റെക്കോർഡിംഗ് സിസ്റ്റം, ആസ്ട്ര എംകെ-II മിസൈലുകൾ, ഫുൾ മിഷൻ സിമുലേറ്റർ, സ്പൈസ്-1000 ലോംഗ് റേഞ്ച് ഗൈഡൻസ് കിറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിനും അംഗീകാരം ലഭിച്ചു.
0 Comments