ചീങ്കണ്ണി പുഴ റിവർ ഹാഫ് ചെയ്യാൻനിർദ്ദേശം.



കേളകം: ചീങ്കണ്ണി പുഴയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്ക പരിഹാരം കാണുന്നതിനായി പുഴയുടെ അവകാശം ഇരു പഞ്ചായത്തുകൾക്കും തുല്യമായി വീതിച്ചു നൽകാനും അധികം വരുന്ന ഭൂമി ഈറാട്ട് (ഒരാൾക്ക് മാത്രമായി നൽകാൻ ) അസിസ്റ്റൻറ് റീ സർവ്വേർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് കണ്ണൂർ കലക്ടറേറ്റ് സർവ്വേ ഡയറക്ടർ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആറളം, കേളകം പഞ്ചായത്ത് റീ സർവ്വേ ചെയ്തു കഴിഞ്ഞപ്പോൾ പുഴയുടെ ഉടമസ്ഥത അവകാശം ആദ്യഘട്ടത്തിൽ ആറളം പഞ്ചായത്തിൽ മാത്രമായി നിക്ഷിപ്തമാക്കിയിരുന്നു. എന്നാൽ കേളകം പഞ്ചായത്തിന്റെയും, പ്രദേശവാസികളുടെയും കർഷക സംഘടനകളുടെയും പ്രതിഷേധം കണക്കിലെടുത്ത് അസിസ്റ്റൻറ് ജില്ലാ കളക്ടർ പിന്നീട് ഇത് തർക്ക ഭൂമിയായി നിലനിർത്തിയിരുന്നു.എന്നാൽ അന്തിമ പരിഹാരം കാണുന്നതിനായാണ് പുഴ റിവർ ഹാഫ് (ഇരു പഞ്ചായത്തുകൾക്കും തുല്യമായി പകർത്തു നൽകൽ ) ചെയ്യാൻ തീരുമാനിച്ചത്.5 - 12 -2025 നടന്ന പഞ്ചായത്ത്, വനം വകുപ്പ് സംയുക്ത യോഗത്തിലാണ് റിവർ ഹാഫ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. നേരത്തെ ചീങ്കണ്ണി പുഴ ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിലേക്ക് കത്ത് നൽകിയിരുന്നു. ഇതും ഏറെ വിവാദമായിരുന്നു. കേളകം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സി ടി അനീഷിൻ്റെ നേതൃത്വത്തിൽ പുഴ കേളകം പഞ്ചായത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുള്ള സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോൾ ഉണ്ടായ ഈ നടപടി

Post a Comment

0 Comments