കൽപ്പറ്റ : ‘യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായ്’ എന്ന ആശയം മുൻനിർത്തി കെ.എം.എം.ഗവൺമെൻ്റ് ഐ.ടി.ഐ യുടെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് “ഗദ്ദിക – 2025” നു ഗവ.എൽ.പി.സ്കൂൾ എടപെട്ടിയിൽ തുടക്കമായി. അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ അജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സന്ദേശം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ എസ്.എൻ.ശ്രീജ സ്വാഗതം ആശംസിച്ചു. എടപെട്ടി സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് ഇ.കെ.സതീഷ്, സ്റ്റാഫ് സെക്രട്ടറി കെ.ഗിരീഷ് മുതലായവർ സംസാരിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ എ.രജീഷ് നന്ദി പ്രകാശനം നടത്തി.
0 Comments