മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് അഡ്വ.എ.പി സ്മിജി; വനിതാ ജനറല്‍ സീറ്റില്‍ എസ്‌സി അംഗത്തെ വൈസ് പ്രസിഡന്റാക്കി മുസ്‌ലിം ലീഗ്‌




 മലപ്പുറം: മലപ്പുറത്ത് ജനറല്‍ വനിതാ സീറ്റില്‍ എസ് സി അംഗത്തെ വൈസ് പ്രസിഡന്റാക്കി മുസ്‌ലിം ലീഗ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദലിത് നേതാവുമായിരുന്ന എ.പി ഉണ്ണികൃഷ്ണന്റെ മകള്‍ അഡ്വ. സ്മിജിയെയാണ് പരിഗണിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്മിജിയെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്.

സാദിഖലി തങ്ങളുടെയും മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെയും പ്രത്യേക പരിഗണന പ്രകാരമാണ് തീരുമാനം. അഭിഭാഷകയായ സ്മിജി ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പി.എ ജബ്ബാര്‍ ഹാജിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍.

പ്രതിപക്ഷമില്ലാതെയാണ് ഇത്തവണത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത്. ആകെയുള്ള 33 ഡിവിഷനുകളില്‍ 33ഉം യുഡിഎഫ് തൂത്തുവാരിയിരുന്നു. കഴിഞ്ഞ തവണ രണ്ട് ഡിവിഷനുകളിലായിരുന്നു എല്‍ഡിഎഫ് വിജയിച്ചിരുന്നത്. 2025ല്‍ അതും യുഡിഎഫ് പിടിച്ചെടുത്തു

Post a Comment

0 Comments