സമൃദ്ധി കേരളം ടോപ് അപ്പ് ലോൺ;അപേക്ഷ ക്ഷണിച്ചു

 



സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സമൃദ്ധി കേരളം ടോപ് അപ്പ് ലോൺ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലെ സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു ഗുണഭോക്താവിന് പരമാവധി പത്ത് ലക്ഷം രൂപ വരെ ടേം ലോൺ / വർക്കിഗ് ക്യാപിറ്റൽ ലോണായി നൽകും. പദ്ധതി ഗുണഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാർഷിക പലിശനിരക്കിലോ അല്ലെങ്കിൽ 20 ശതമാനം വരെ സബ്‌സിഡി (പരമാവധി രണ്ട്‌ലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തെരഞ്ഞെടുക്കാം. കൂടാതെ സംരംഭത്തിന്റെ വികസനം ലക്ഷ്യം വെച്ച് വായ്പ അനുവദിച്ച് ആദ്യത്തെ രണ്ട് വർഷം സ്ട്രക്‌ചേർഡ് മെന്ററിംഗ് സപ്പോർട്ടും നൽകും. പദ്ധതിയിൽ വനിതാ സംരംഭകർക്കും ദുർബല വിഭാഗങ്ങളിൽ നിന്നുള്ള സംരംഭകർക്കും മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ കണ്ണൂർ കാര്യാലയവുമായി ബന്ധപ്പെടാം. ഫോൺ: 9400068513

Post a Comment

0 Comments