നിസ്സാൻ ഗ്രാവിറ്റിന് 6 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, ഇന്ത്യ) വില പ്രതീക്ഷിക്കുന്നത്. റെനോ ട്രൈബർ തന്നെയാകും ഗ്രാവൈറ്റിന്റെ വിപണിയിലെ പ്രധാന എതിരാളി. മാഗ്നെറ്റ്, എക്സ്ട്രാ ട്രെയിൻ എന്നിവയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ എത്തുന്ന മൂന്നാമത്തെ മോഡലാണിത്.
റെനോ ട്രൈബറിൽ ഉപയോഗിക്കുന്ന അതേ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമായിരിക്കും നിസ്സാൻ ഗ്രാവിറ്റിലും പ്രവർത്തിക്കുക. 72 എച്ച്പി കരുത്തും 96 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ 5-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 5-സ്പീഡ് എഎംടിയുമായി വരുന്നു. ഡീലർ-ഫിറ്റ് ഓപ്ഷനായി നിസ്സാൻ ഒരു സിഎൻജി പതിപ്പും വാഗ്ദാനം ചെയ്തേക്കാം. നിസ്സാൻ എംപിവിയുടെ ക്യാബിൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ലെയേർഡ് ഡാഷ്‌ബോർഡ് ഡിസൈനും 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉള്ള ട്രൈബറിലേതിന് സമാനമായിരിക്കുമെന്നാണ് സൂചനകൾ.
നിസാൻ ഗ്രാവിറ്റിന്റെ സുരക്ഷാ സവിശേഷതകളിൽ EBD സഹിതമുള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 6 എയർബാഗുകൾ എന്നിവ ഉൾപ്പെടും. ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ആങ്കറുകൾ, റിയർവ്യൂ ക്യാമറ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ഇംപാക്ട് സെൻസിംഗ് ഓട്ടോ അൺലോക്ക് എന്നിവയും ഇതിൽ ഉൾപ്പെടും. നിസാൻ ഗ്രാവിറ്റിന്റെ ഉയർന്ന വകഭേദങ്ങളിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും ഉണ്ടായിരിക്കും.
0 Comments