തുടർച്ചയായി ഏഴാം അങ്കവും വിജയിച്ച് അഴിയൂരിൻ്റെ മണ്ണിൽ കെ ലീല

 


വടകര:തുടർച്ചയായി ഏഴാം അങ്കവും വിജയിച്ച് കെ ലീല.കോഴിക്കോട് ജില്ലയിലെ വടകര അഴിയൂർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ലീലയുടെ സ്ഥാനാർത്ഥിത്വം ഇത് ഏഴാം വട്ടമാണ്.

പഞ്ചായത്തിലെ ചോമ്പാൽ ഹാർബർ ഉൾപ്പെടുന്ന പതിനാലാം വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങളിലൂടെയും മൽസ്യ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന രീതിയിലൂടെയും ജനമനസ്സിൽ ഇവരുടെ സ്ഥാനം ഉറയ്ക്കുകയായിരുന്നു.

ആദ്യമായി കെ ലീല മത്സരിക്കുന്നത് 1979 ലാണ്.ആദ്യ മത്സരത്തിൽ തന്നെ വിജയം നേടിയ ലീലക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

 അഞ്ചുവർഷം ബ്ലോക്ക് പഞ്ചായത്ത് അംഗവും തുടർന്നുള്ള വർഷങ്ങളിൽ ഗ്രാമപഞ്ചായത്ത് അംഗവുമായി ലീല തുടരുന്നു.2025 തദ്ദേശ തെരഞ്ഞെടുപ്പിൽ 200 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവർ ജയിച്ചത്.

Post a Comment

0 Comments