ഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്.
തദ്ദേശ തെരഞ്ഞടുപ്പ് കഴിഞ്ഞതിനാൽ എസ്ഐആര്‍ നടപടിക്രമങ്ങൾക്ക് കൂടുതൽ സഹകരണം രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ആവശ്യപ്പെടും. സമയം കൂടുതൽ നീട്ടിനൽകണമെന്ന മുൻ യോഗങ്ങളിലെ ആവശ്യം രാഷ്ട്രീയ പാർട്ടികളും ഉന്നയിക്കും.
രാവിലെ 11ന് തിരുവനന്തപുരം ഹൈസെന്ത് ഹോട്ടലിലാണ് യോഗം. ഇതുവരെ 99.71% ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശേഖരിക്കാനാകാത്ത ഫോമുകളുടെ എണ്ണം 2,492,578 ആയി ഉയർന്നിട്ടുണ്ട്.

0 Comments