ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി




 തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ എസ് ഐ ടി. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ.പി ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഇരുവരെയും കേസിൽ പ്രതിചേർക്കാത്തത് എന്താണെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തോട് ചോദിച്ചിരുന്നു.ശബരിമലയിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ എ.പത്മകുമാർ ഒറ്റയ്ക്കെടുത്ത തീരുമാനം എന്നായിരുന്നു ഇവർ നൽകിയ മൊഴി. എന്നാൽ ബോർഡ് അംഗങ്ങൾ എല്ലാവരും ചേർന്നെടുത്ത തീരുമാനം എന്നാണ് പത്മകുമാർ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നത്.

Post a Comment

0 Comments