മേപ്പാടി:പുതുവത്സരത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ 2025 ഡിസംബർ 16 മുതൽ 2026 ജനുവരി 31വരെ സൗജന്യ കിടത്തി ചികിത്സ നൽകുന്നു. ഒ പി പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ കിടത്തി ചികിത്സ നിർദ്ദേശിയ്ക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയായതിനു ശേഷമുള്ള മരുന്നുകൾ, ലാബ് - റേഡിയോളജി പരിശോധനകൾ, ഡോക്ടറുടെ പരിശോധന, ബെഡ് ചാർജ്ജ്, നഴ്സിംഗ് കെയർ തുടങ്ങിയ സൗജന്യമായിരിയ്ക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8943899899/ 8111885061നമ്പറിൽ ബന്ധപ്പെടുക.

0 Comments