സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത്; തിരോധാന കേസിൽ നിർണായക കണ്ടെത്തൽ

 


കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാംപിളുകളുകളുമായി സാമ്യമെന്ന് കണ്ടെത്തി. കണ്ണൂരിലെ റീജിണൽ ഫോറൻസിക് ലാബിലെ പരിശോധനാ ഫലം എലത്തൂർ പൊലിസിന് ലഭിച്ചു.

2019 മാര്‍ച്ച് 24ന് വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഒരു മിസ്സിങ് കേസായി തുടങ്ങിയ അന്വേഷണമാണ് കൊലപതാകമാണെന്ന് കണ്ടെത്തിയത്. ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിജില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ മൂന്ന് പ്രതിളാണ് അറസ്റ്റിലായത്. വിജിലിന്റെ സുഹൃത്തുക്കളായ ഒന്നാം പ്രതി നിഖില്‍, രണ്ടാം പ്രതി രഞ്ജിത്ത്, മൂന്നാം പ്രതി ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോ​ദ്യം ചെയ്തതിൽ നിന്നായിരുന്നു വിജിൽ കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്.

വിജിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചതിനെ തുടർന്ന് ബോധം നഷ്ടപ്പെടുകയും സുഹൃത്തുക്കൾ സരോവരത്തെ ചതുപ്പിൽ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തൽ പ്രതികൾ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയിലധികം നടത്തിയ തിരച്ചിലിലാണ് സരോവരത്തെ ചതുപ്പിൽ നിന്ന് വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. മൃതദേഹങ്ങൾ കെട്ടിത്താഴ്ത്താനുപയോഗിച്ച കല്ലുകളും കണ്ടെത്തിയിരുന്നു.

Post a Comment

0 Comments