വിമുക്തി ഫുട്ബോൾ ടീമുമായി ഗവ. ഹൈസ്കൂൾ നെല്ലാറച്ചാൽ

 



അമ്പലവയൽ : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കായിക ലഹരി ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർകോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന സ്പോർട്സ് ടീമിൻ്റെ രൂപീകരണവും, സ്പോർട്സ് ഉപകരണങ്ങൾ, ജേഴ്സി, മുതലായവയുടെ വിതരണവും നെല്ലാറച്ചാൽ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്നു. ചടങ്ങിന് എച്ച്.എം.ഷീജ മാത്യു സ്വാഗതം ആശംസിച്ചു.വിമുക്തി മിഷൻ മാനേജറും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ച് കായിക ഉപകരണങ്ങളും,ജഴ്സികളും വിതരണം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് വി.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.സിവിൽ എക്സൈസ് ഓഫീസർ നിക്കോളാസ് ജോസ്, കെ.പി.വീരാൻ,പി.ടി.എ. വൈസ്. പ്രസിഡണ്ട് എ.എം.ഷൗക്കത്ത്,എസ്.എം.സി. ചെയർമാൻ എം.എം.നജീബ്,മദർ പി.ടി.എ പ്രസിഡണ്ട് കെ.പി.രജിത, കായിക അധ്യാപിക പി.ടി.ജീന,ഫുട്ബോൾ കോച്ച് വി.സിറാജ്,സ്റ്റാഫ്‌ സെക്രട്ടറി കെ.വിനീത, തുടങ്ങിയവർ സംസാരിച്ചു.ലഹരി വിരുദ്ധ ക്ലബ്‌ ഇൻചാർജ് കെ.എ.സജിത്ത് നന്ദി പറഞ്ഞു.

Post a Comment

0 Comments