ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനായി പാക് ഭീകരർ തയ്യാറെടുക്കുന്നുവെന്ന് ബിഎസ്എഫ്. ഇതിനായി 72 ലോഞ്ച് പാഡുകൾ സജീവമാക്കിയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത ലോഞ്ച് പാഡുകൾ പാക് ഭീകരർ പുനർനിർമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
സിയാൽകോട്ട്, സഫർവാൾ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പന്ത്രണ്ട് ഭീകര ലോഞ്ച് പാഡുകൾ സജീവമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് തിരിച്ചടി നൽകാൻ സജ്ജമെന്ന് ബിഎസ്എഫ് അറിയിച്ചു.
ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ തെർമലുകൾ തുടങ്ങിയവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അറിയിച്ചു.
അതേസമയം സൈന്യത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്താൻ ഹാൻഡ്‍ലർക്ക് കൈമാറിയതിന് , പഞ്ചാബ് സ്വദേശി അറസ്റ്റിൽ. രാജസ്ഥാൻ ഇൻറലിജൻസിന്റെ പിടിയിലായത് ഫിറോസ്പൂർ സ്വദേശിയായ പ്രകാശ് സിങാണ്. അറസ്റ്റിലായ പ്രകാശ് സിങ് സോഷ്യൽ മീഡിയ വഴി ഭീകരസംഘടനകളെ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തൽ രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആണ് കൈമാറിയതെന്നാണ് കണ്ടെത്തൽ.

0 Comments