ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം; വിപുലമായ ആഘോഷ പരിപാടികള്‍



ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷങ്ങള്‍. 54 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിസംബര്‍ 02ന് അന്ന് നാട്ടുരാജ്യങ്ങളായ കിടന്നിരുന്ന വിവിധ പ്രദേശങ്ങള്‍ ഒരുമിച്ച് ഒരൊറ്റമനസോടെ മുന്നോട്ട് നടക്കാന്‍ തീരുമാനിച്ചു. ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രഷ്യല്‍ സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ആ പ്രദേശം അന്നുമുതല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അന്നത്തെ അബുദാബി ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദീര്‍ഘവീക്ഷണവും ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ ഇച്ഛാശക്തിയും ഒത്തുചേര്‍ന്നപ്പോള്‍ ആ കൊച്ചു ഭൂപ്രദേശം ചുരുങ്ങിയ നാള്‍കൊണ്ട് കൂതിച്ചുകയറിയത് അത്ഭുതങ്ങളിലേക്കായിരുന്നു. ഇന്ന് ഇന്ത്യക്കാരുള്‍പ്പെടെ ലോകത്തിലെ 200 ലധികം രാജ്യങ്ങളിലെ ജനങ്ങള്‍ സുരക്ഷിതമായും സമാധാനതോടെയും ജീവിക്കുന്ന നാടായി യുഎഇ മാറി. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശവാഹകരെന്ന നിലയില്‍ ലോകത്തിന് മാതൃകയാവുന്ന രാജ്യങ്ങളിലൊന്നാണിത്.

ഒരുകാലത്ത് മണല്‍കൂനകള്‍ നിറഞ്ഞ വരണ്ട പ്രദേശമായിരുന്ന മത്സ്യബന്ധനം പ്രധാന തൊഴിലായിരുന്ന ഒരു ജനത ജീവിച്ചിരുന്ന പ്രദേശത്തെ കേവലം അരനൂറ്റാണ്ട് കൊണ്ട് സ്വര്‍ഗ്ഗതുല്യമാക്കി മാറി. യുഎഇയുടെ വളര്‍ച്ചയില്‍ പങ്ക് വഹിക്കുന്ന പ്രവാസികളും യുഎഇ ദേശീയ ദിനത്തില്‍ സജീവമായി പങ്കെടുക്കാറുണ്ട്.

Post a Comment

0 Comments