കാർ സ്കൂട്ടറിലിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്ക്,അപകട ശേഷം കാർ നിർത്താതെ പോയതായി പരാതി




കേളകം: കേളകം അടക്കാത്തോട് റോഡിൽ ഇരുട്ടുമുക്കിന് സമീപം സ്കൂട്ടറിന്റെ പിന്നിൽ കാറിടിച്ച് അപകടം.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ അടയ്ക്കാത്തോട് സ്വദേശിനി പൊയ്കയിൽ

മിൻസി, മകൾ ആഷ്ന എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഇരുവരെയും മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ശേഷമാണ് സംഭവം. ഇരുട്ടുമുക്ക് മില്ലിന് താഴ്ഭാഗത്തായാണ് അപകടം നടന്നത്. അപകടത്തിന് ശേഷം ചുവപ്പ് കളറുള്ള കാർ അടയ്ക്കാത്തോട് ഭാഗത്തേക്ക് ഓടിച്ചു പോയതായി പറയുന്നു.കേളകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments