ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന കേരളത്തിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും ആ ആത്മവിശ്വാസത്തോടെ പ്രചാരണം തുടരുന്നു എന്നും ഖാർഗെ എക്‌സിൽ കുറിച്ചു.
കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ഇത് നിർണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നതിന്റെ സൂചനയാണ് ഇതെന്നും രാഹുൽ പറഞ്ഞു.

0 Comments