'ടിപിയുടെ ഘാതകരെ തുറന്നുവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് പുറത്തുവന്നത്': ഷാഫി പറമ്പില്‍ എംപി

 



കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ ഘാതകരെ തുറന്നുവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് പുറത്തുവന്നതെന്ന് ഷാഫി പറമ്പില്‍ എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തടക്കം ബിജെപിക്കുണ്ടായ നേട്ടങ്ങള്‍ക്ക് നന്ദി പറയേണ്ടത് പിണറായി വിജയനോടാണെന്നും ഷാഫി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും ഫലമെന്ന് മുഖ്യമന്ത്രി നേരത്തെ പറ്ഞ്ഞിരുന്നു. അധികാരത്തിലിരിക്കുന്നവരേക്കാള്‍ ശക്തി ജനങ്ങള്‍ക്കാണെന്ന് ഫലം പുറത്ത് വന്നതോടെ തെളിഞ്ഞെന്നും ഷാഫി പ്രതികരിച്ചു.

'ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി. ഒട്ടും അഹങ്കാരമില്ലാതെ ജനങ്ങളിലേക്ക് ഇറങ്ങും. 2026ലേക്കുള്ള ഇന്ധനമാണ് ഈ വിജയം. കൊടുത്താല്‍ ഒരുമയോടെ മുന്നോട്ട് പോകും. കെ.സി വേണുഗോപാലിന്റെയും സണ്ണിജോസഫിന്റെയും നേതൃപരമായ ഇടപെടല്‍ വിജയത്തില്‍ കാര്യമായി പങ്കുവഹിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കഠിനാധ്വാനം അത്യധികം ഗുണം ചെയ്തു.' മുന്നണിയുടെ വിജയത്തില്‍ മുസ്‌ലിം ലീഗ് അതിശക്തമായ വിജയത്തിന് ഇന്ധനം പകര്‍ന്നുവെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു

Post a Comment

0 Comments