സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി വള്ളിക്കടവ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു



വള്ളിക്കടവ് : ക്രിസ്മസ് എന്നത്  പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് മലയോരത്തെ ഏറ്റവും പഴക്കമുള്ള വായന ശാലയായ വള്ളികടവ് പബ്ലിക് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവുo കരോളും സംഘടിപ്പിച്ചു.65 വർഷത്തിൽ ഏറെ പഴക്കമുള്ള ഈ ക്ലബ്‌ ഒരു നാടിന്റെ സംസ്‍കാരിക ചരിത്രം പറയുന്നുണ്ട്. ക്ലബ്‌ അംഗങ്ങളും നാട്ടുകാരും ഒത്തു ചേർന്നപ്പോൾ ക്രിസ്മസ് ആഘോഷം ഒരു നാടിന്റെ ഉത്സവമായി മാറി.മാലോം സെന്റ് ജോർജ് ഫോറോനാ വികാരി ഫാ: ജോസഫ് തൈക്കുന്നുംപുറം ക്രിസ്മസ് സന്ദേശം നൽകി സംസാരിച്ചു. വള്ളിക്കടവിൽ നിന്നും മാലോം ടൗണിലേക്ക് നടത്തിയ കരോളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.പഞ്ചായത്ത്‌ അംഗം റോസിലിൻ സിബി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജെസ്സി ടോമി, എൻ ഡി വിൻസെന്റ്, വിനീത് സി കെ, ഷിബിൻ , അജു തകിടിയിൽ,ജോൺൻ,സുബിത് ചെമ്പകശേരി, മിനി ടോമി, ബേബി പുളിന്തറ, കുറുവച്ചൻ, ടോമി കിഴക്കാനാകത്ത്, പി എം പൈലി എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments