ബംഗളൂരു– കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ ഇന്ന്‌

 


കണ്ണൂർ : ക്രിസ്‌മസ്‌– പുതുവർഷ തിരക്ക്‌ പരിഗണിച്ച്‌ ബംഗളൂരുവിൽനിന്ന്‌ ബുധനാഴ്‌ച പ്രത്യേക ട്രെയിൻ കണ്ണൂരിലേക്ക്‌ പുറപ്പെടും. 06575 നമ്പർ ട്രെയിൻ വൈകിട്ട്‌ നാലരയ്‌ക്ക്‌ ബംഗളൂരു എസ്‌എംവിടി സ്‌റ്റേഷനിൽനിന്നും പുറപ്പെടും. വ്യാഴം രാവിലെ 7.50ന്‌ കണ്ണൂരിൽ എത്തും. തിരിച്ച്‌ 06576 നമ്പർ ട്രെയിൻ വ്യാഴം രാവിലെ 10ന്‌ കണ്ണൂരിൽനിന്ന്‌ പുറപ്പെട്ട്‌ രാത്രി 12.15ന്‌ ബംഗളൂരുവിലെത്തും. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ വ്യാഴാഴ്‌ച രാവിലെ എട്ടുമുതൽ പകൽ രണ്ടുവരെ മാത്രമേ റിസർവേഷൻ ക‍ൗണ്ടർ പ്രവർത്തിക്കൂ.

Post a Comment

0 Comments