കൊച്ചി: സ്വർണവിലയിൽ മുന്നേറ്റം തുടരുന്നു. പവന് 280 രൂപ വർധിച്ച് 1,01,880 രൂപയും ഗ്രാമിന് 35 രൂപ വർധിച്ച് 12,735 രൂപയുമായി. ഇന്നലെയാണ് ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം കടന്നത്.
ഒരു പവന്റെ ആഭരണം വാങ്ങണമെങ്കിൽ 1,10,000 രൂപ യോളം ചെലവ് വരും. പലരും ലൈറ്റ് വെയിറ്റ് ആഭരണങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ആഭരണപ്രിയരും സാധാരണക്കാരും ഒരു പോലെ പ്രതിസന്ധി നേരിടുന്നു.
പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങൽച്ചെലവ് പലർക്കും താങ്ങാനാവില്ല. കഴിഞ്ഞ വർഷം ഇതേ ദിവസം സ്വർണം ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമായിരുന്നു. ഇരട്ടിവിലയിലേക്ക് കുതിച്ച സ്വർണം ഇനിയും ഉയരങ്ങളിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ.

0 Comments