തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കേരളം വിട്ടെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. പൊള്ളാച്ചിയിലെത്തിയ രാഹുൽ പിന്നീട് കോയമ്പത്തൂരേക്ക് പോയെന്നാണ് സ്ഥിരീകരണം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള നടിയെ അന്വേഷണ സംഘം വിളിപ്പിക്കും.രാഹുൽ രക്ഷപ്പെട്ടത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെയെന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ കാര്‍ നടിയുടെ സഹോദരിയുടേതാണെന്നും നടിയാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നതുമെന്നുമാണ് പുറത്ത് വരുന്ന വിവരം. നടിയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

0 Comments