നഞ്ചൻകോട്ട് കെഎസ്ആർടിസി ബസിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

 



ബംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മൈസൂരിന് സമീപം നഞ്ചൻകോട്ട് പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗത്ത് തീപടർന്നതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു.

മുന്നിൽ നിന്ന് തീ അതിവേഗം മറ്റ് ഭാഗത്തേക്ക് പടരുകയും ബസ് പൂർണമായും കത്തിനശിക്കുകയുമായിരുന്നു. തീപിടിത്തത്തിൽ യാത്രക്കാരുടെ ഫോണുകളും സാധനങ്ങളും നിരവധി രേഖകളും കത്തിനശിച്ചു. പാസ്പോർട്ട് അടക്കമുള്ളവയാണ് കത്തിനശിച്ചത്.

Post a Comment

0 Comments