ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കൽ നടത്തിയത്, പിണറായി വിജയൻ രാഷ്ട്രീയം കളിക്കുന്നു’; ഡി കെ ശിവകുമാർ


കർണാടക ബുൾഡോസർ രാജിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പിണറായി വിജയൻ രാഷ്ട്രീയം കളിക്കുന്നു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കൽ നടത്തിയത്. കയ്യേറ്റക്കാരെയാണ് ഒഴിപ്പിച്ചത് സർക്കാർ വസ്തുക്കൾ സംരക്ഷിയ്ക്കേണ്ടത് സർക്കാരിന്റെ ചുമതലയെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.

“പിണറായി വിജയനെപ്പോലുള്ള ഒരു മുതിർന്ന നേതാവ് ഈ വിഷയത്തെക്കുറിച്ച് പൂർണ്ണമായ അറിവില്ലാതെ അഭിപ്രായം പറഞ്ഞത് ദുഃഖകരമാണ്. വെട്ടിത്തെളിച്ച ഭൂമി ഒരു ഖരമാലിന്യക്കുഴിയായിരുന്നു. ഇത് പ്രദേശത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഞങ്ങൾ മനുഷ്യത്വം കാണിക്കുകയും അവർക്ക് മറ്റൊരിടത്തേക്ക് മാറാൻ അവസരം നൽകുകയും ചെയ്തു. പുറത്തുനിന്നുള്ള നേതാക്കൾ അത്തരം കാര്യങ്ങളിൽ ഇടപെടരുത്.”- ശിവകുമാർ പറഞ്ഞു.

ഭൂമാഫിയകൾ പിന്നീട് ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇത് അനുവദിക്കില്ല. അവിടെ താമസിക്കുന്ന ആളുകൾക്ക് അർഹതയുണ്ടെങ്കിൽ, രാജീവ് ഗാന്ധി പദ്ധതി പ്രകാരം അവർക്ക് വീടുകൾ നൽകും. സർക്കാർ ഭൂമി കൈവശപ്പെടുത്താൻ ഞങ്ങൾ ആരെയും അനുവദിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക ബുൾഡോസർ രാജ് വിഷയത്തിൽ നിർണായക യോഗം അൽപസമയത്തിനകം നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പങ്കെടുക്കും. ഡി കെ ശിവകുമാർ യെലഹങ്ക സന്ദർശിച്ചു.

Post a Comment

0 Comments