കേളകം : കൊട്ടിയൂർ പഞ്ചായത്തിലെ പൊയ്യമലയിൽ പോത്തിനെ കടുവ കൊന്ന് ഭക്ഷിച്ച സംഭവത്തിൽ വനംവകുപ്പ് ഇന്നുതന്നെ അടിയന്തരമായി കൂട് സ്ഥാപിച്ച് കടുവയെ പിടികൂടുകയും, കാഴ്ച ബംഗ്ലാവിലേക്കോ മറ്റു കേന്ദ്രത്തിലേക്കോ മാറ്റാത്ത പക്ഷം വനം വകുപ്പ് ഇതുവരെ നേരിടാത്ത തരത്തിലുള്ള പ്രതിഷേധം നേരിടേണ്ടി വരുമെന്ന് റോയ് നമ്പുടാകം. പ്രദേശത്തെ കർഷകർ പുലർച്ചെ റബർ ടാപ്പിങ്ങിന് പോകുന്നവരാണെന്നും അവർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്വം ആണെന്നും,വന്യമൃഗം വനത്തിൽ വെളിയിൽ ഇറങ്ങുന്നത് വനംവകുപ്പിന്റെ കെടുകാര്യസ്ഥത ആണെന്നും റോയി നമ്പുടാകം പറഞ്ഞു.

0 Comments