കാലിക്കറ്റ് സർവകലാശാലയിൽ ഡി.എസ്.യു (ഡിപ്പാർട്മെൻറ്റ് സ്റ്റുഡന്റസ് യൂണിയൻ ) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വൈസ് ചാൻസലർ റദ്ദാക്കി. രക്തസാക്ഷികളുടെ പേരിലാണ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തത്. ഈ നീക്കം വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ തടയുകയായിരുന്നു. ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഇറങ്ങിപ്പോയി. ‘നവലോക ക്രമത്തിനായുള്ള പോരാട്ടങ്ങളിൽ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു’ എന്ന വാചകം ചെയർമാൻ ടി.വി. അമർദേവ് വായിച്ചപ്പോൾ, നിയമവിരുദ്ധ നടപടിയെന്നു വ്യക്തമാക്കി ചടങ്ങു റദ്ദാക്കിയതായി അറിയിച്ച് വി സി വേദി വിട്ടിറങ്ങുകയായിരുന്നു. ഇതോടെ ചടങ്ങ് മുടങ്ങി.
ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി.സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. സർവകലാശാല ചട്ടങ്ങൾക്ക് ഈ പ്രവർത്തി വിരുദ്ധമാണെന്നും വി. സി വ്യക്തമാക്കി. ഒന്നരമാസങ്ങൾക്ക് മുൻപാണ് ഡി.എസ്.യു ഭാരവാഹികളെ തിരഞ്ഞെടുത്തത്.

0 Comments