കേളകത്ത് ഹെൽത്ത് കാർഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു

 



കേളകം:കേളകത്ത് ഹെൽത്ത് കാർഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെയും ഉരുവച്ചാൽ ഐഎംസി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചത്.  കെ വി വി ഇ എസ് കേളകം പഞ്ചായത്ത് യൂണിറ്റിന്റെ ഓഫീസിൽ വച്ച് നടത്തിയ ക്യാമ്പയിൻ  ജനറൽ സെക്രട്ടറി കെ പി സിബി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് എം എസ് തങ്കച്ചൻ ഉദ്ഘാടനം നിർവഹിച്ചു. ഹോട്ടൽ, ബേക്കറി ,കാറ്ററിങ്, മാംസo, സോഡാ വിപണനം തുടങ്ങിയ കച്ചവടങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനും പുതുതായി അപേക്ഷിക്കുവാനും നിർബന്ധമായ ഹെൽത്ത് കാർഡ് കരസ്ഥമാക്കാനുള്ള ക്യാമ്പയിനിൽ നിരവധി ആളുകൾ പങ്കെടുത്തു.

Post a Comment

0 Comments