ഇന്ത്യ ഇനി പിന്നോട്ടില്ല, വികസനത്തിന്റെ അടുത്ത ഘട്ടം’; രാജ്യസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ അതിവേഗത്തിലുള്ള പുരോഗതിയുടെ അടയാളമാണ് കഴിഞ്ഞ വർഷങ്ങളെന്നും രാജ്യം വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ നിരന്തരം യുവത്വത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ മേഖലകളിലും രാജ്യം ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. സഭയിൽ ഏകാധിപത്യം അനുവദിക്കില്ലെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമർത്തരുതെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തിനിടെ ഖർഗെയുടെ ആരോഗ്യത്തെക്കുറിച്ച് മോദി നടത്തിയ പരിഹാസവും സഭയിൽ ചർച്ചയായി. ഭരണപക്ഷം ‘മോദി മോദി’ വിളികളോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്.

Post a Comment

0 Comments