മാനന്തവാടി:തിരുനെല്ലി പഞ്ചായത്തിൽ തോൽപ്പെട്ടി നരിക്കലിൽ തോൽപ്പെട്ടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം ശക്തമായി തടയുമെന്ന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു കൊണ്ട് പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുല്ല,മണ്ഡലം പ്രസിഡന്റ് ദയരോത് അബ്ദുള്ള,ജനറൽ സെക്രട്ടറി അസീസ് കോറോം,ആക്ടിങ് സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,വൈസ് പ്രസിഡന്റ് നസീർ തോൽപ്പെട്ടി,മണ്ഡലം യു.ഡി.എഫ്.ചെയർമാൻ പടയൻ മുഹമ്മദ്,മുനിസിപ്പാലിറ്റി കൗൺസിലർ പി.വി.എസ്.മൂസ,പി.കെ.അമീൻ,ശാഖ പ്രസിഡന്റ്ഷാജിർ,റംഷാദ്,റൗഫ്,താസിർ,റാഷിദ് തുടങ്ങിയവരും പങ്കെടുത്തു.

0 Comments