മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണ്ണായകമായ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറുകൾ വിപുലീകരിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു. ഇസ്രായേലിന്റെ അഭിമാനമായ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനവും മറ്റ് അത്യാധുനിക ഹാർഡ്‌വെയറുകളും ഇന്ത്യയുമായി പങ്കുവെക്കാനാണ് തീരുമാനം. സാങ്കേതികവിദ്യ കൈമാറുന്നതിനൊപ്പം മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും ലക്ഷ്യമിടുന്നു.
ഇന്ത്യയും ഇസ്രായേലും നേരിടുന്ന സമാനമായ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ നിലവിലുള്ള പ്രതിരോധ കരാറുകൾ കൂടുതൽ ശക്തമാക്കും. അയൺ ഡോം സാങ്കേതികവിദ്യ പങ്കുവെക്കുന്നത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. തീവ്രവാദത്തിനെതിരെ ഇന്ത്യ, അബ്രഹാം ഉടമ്പടിയിലെ രാജ്യങ്ങൾ, ചില ആഫ്രിക്കൻ രാജ്യങ്ങൾ, ഗ്രീസ്, സൈപ്രസ് എന്നിവരെ ഉൾപ്പെടുത്തി പുതിയൊരു ആക്സിസ് രൂപീകരിക്കാൻ ഇസ്രായേൽ താൽപ്പര്യപ്പെടുന്നു

0 Comments