കണ്ണൂർ പുഷ്പോത്സവം ഇന്ന് സമാപിക്കും

 




 പൂക്കളും ചെടികളും ആസ്വദിച്ച് സ്വന്തം മുഖചിത്രം സ്വന്തമാക്കിയാണ് തിങ്കളാഴ്ച പുഷ്പോത്സവ നഗരിയിൽ എത്തിയവർ മടങ്ങിയത്.

പ്രമുഖ ചിത്രകാരൻ. വർഗീസ് കളത്തിലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ചിത്രകാരന്മാരാണ് പുഷ്പോത്സവം കണ്ടുമടങ്ങുന്നവരുടെ മുഖം തൽസമയം വരച്ചു നൽകിയത്.

ചിത്രകാരന്മാരായഎം ദാമോദരൻ. രാജീവൻ പാറയിൽ, സലീഷ് ചെറുപുഴ, സന്തോഷ് ചുണ്ട, വാസവൻ പയ്യട്ടം. ഷൈജു അഴിക്കോട്, എം പി രവീണ, ഷൻജു അഴീക്കോട്, നികേഷ് കരുണാകരൻ, ടി ടി ഉണ്ണിക്കൃഷ്ണൻ, ആർ കെ രാധാകൃഷ്ണൻ, ഉമേഷ് ചാല, ഭാനു രാജ് എന്നിവരാണ് ചിത്രം വരച്ചു നൽകിയത്.

പരിപാടി ചിത്രകാരൻ കെ കെ ആർ വെങ്ങര ഉദ്ഘാടനം ചെയ്തു. വർഗീസ് കളത്തിൽ അധ്യക്ഷനായി. എം ബാലകൃഷ്ണൻ, അനിത ശേഖർ എന്നിവർ സംസാരിച്ചു.

 പുഷ്പമേളയുടെ ഭാഗമായി സംഘടിപിച്ച ഭക്ഷ്യവിഭവ ക്ലാസിൽ യു കെ ബിനമ്പ്യാർ അധ്യക്ഷനായി. ഷെഫ് റഷീദ് മുഹമ്മദ് ക്ലാസെടുത്തു.

ഫെബ്രുവരി മൂന്ന് ചൊവ്വ വൈകീട്ട് ചേരുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, അധ്യക്ഷനാകും. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനം സിറ്റി പൊലീസ് കമ്മിഷണർ പി നിധിൻ രാജ് വിതരണം ചെയ്യും.

Post a Comment

0 Comments