പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡിയോഗം ചേർന്നു




പേരാവൂർ :പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2026 - 27 സാമ്പത്തിക വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡിയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള ലിസമ്മ ജോസഫ് മംഗലത്ത്, നൂറുദ്ദീൻ മുള്ളേരിക്കൽ, ജെയ്ഷ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ജോയി, ആസൂത്രണസമിതി ഉപാധ്യക്ഷൻ വർഗ്ഗീസ് ജോസഫ് നടപ്പുറം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സജീവൻ. .സുനിത സി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments