പത്തനംതിട്ട :പത്തനംതിട്ടയിൽ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അഞ്ച് വയസുള്ള മകളെ കനാലിൽ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കൂടൽ സ്വദേശി ഷിജു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷിജുവിനെ റിമാൻഡ് ചെയ്തു.

0 Comments