തദ്ദേശ വാരാചരണത്തിന്റെ ഭാഗമായി കേളകം ടൗൺ ശുചീകരിച്ചു



കേളകം: തദ്ദേശ വാരാചരണത്തിന്റെ ഭാഗമായി കേളകം ടൗൺ ശുചീകരിച്ചു കേളകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വ്യാപാരി സംഘടനകൾ, തൊഴിലാളികൾ,വിവിധ ക്ലബ്ബുകൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് കേളകം ടൗൺ ശുചീകരണം സംഘടിപ്പിച്ചത്.

കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്,വൈസ് പ്രസിഡണ്ട് ബിജു പൊരുമത്തറ, പഞ്ചായത്ത് മെമ്പർമാരായ എസ് ടി രാജേന്ദ്രൻ മാസ്റ്റർ, മൈഥിലി രമണൻ, ബിനു എടാൻ, സുനിത രാജു വാത്യാട്ട് , ഷിജി സുരേന്ദ്രൻ,ജൂബി ജോസഫ്,ജോർജുകുട്ടി താന്നിവേലില്‍, വ്യാപാരി നേതാക്കളായ എം എസ് തങ്കച്ചൻ, രാജൻ കൊച്ചിൻ, ഷാജി പാമ്പാടി, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments