സംസ്ഥാനതല "ഭാഷാ പ്രതിഭ പുരസ്കാര തിളക്കം" രണ്ടാം തവണയും നിർമ്മല മാത പബ്ലിക് സ്കൂളിലെ ഋതുനന്ദ സന്തോഷിന്.


മാമ്പൂവ് - സംസ്ഥാനതല ഭാഷാ പ്രതിഭാ പുരസ്ക്കാര പരീക്ഷയിൽ സുൽത്താൻബത്തേരി നിർമല മാതാ പബ്ലിക് സ്കൂളിലെ ഋതുനന്ദ സന്തോഷ് രണ്ടാംതവണയും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് പ്രൈസും, മെഡലും ഫലകവും കരസ്ഥമാക്കി. തൃശൂരിലെ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടന്ന ഭാഷാപ്രതിഭ പുരസ്കാര വിതരണ ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനായ കെ പി രാമനുണ്ണിയാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. മാതൃഭാഷയിൽ ലഭിച്ച ഈ പുരസ്കാര തിളക്കത്തെ അദ്ദേഹം പ്രത്യേക അഭിനന്ദിച്ചു. നിർമ്മല മാതാ പബ്ലിക് സ്കൂളിലെ മലയാളം വിഭാഗത്തിനുള്ള പുരസ്കാരം മലയാളം അധ്യാപിക ലത എൻ ആർ ഏറ്റുവാങ്ങി. ഋതുനന്ദയുടെ മാതാപിതാക്കൾക്കും പുരസ്കാരം ലഭിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ അസംഖ്യം പ്രതിഭകളുമായാണ് ഋതുനന്ദ മാറ്റുരച്ചത്.

Post a Comment

0 Comments