കേളകം:കേളകം ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗിരി പർവ്വം ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കേളകം പൂക്കുണ്ട് ഉന്നതിയിൽ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ അധ്യക്ഷത വഹിച്ചു. ഡോ.ഇ. ആർ ബിജു, പഞ്ചായത്ത് മെമ്പർമാരായ ഷിജി സുരേന്ദ്രൻ, സുനിത വാത്യാട്ട് എന്നിവർ സംസാരിച്ചു. ഉന്നതിയിലെ 50 ഓളം ആളുകൾക്കും പ്രദേശവാസികൾക്കും മരുന്നുകൾ സൗജന്യമായി നൽകി. തുടർന്നും ഇത്തരം മെഡിക്കൽ ക്യാമ്പുകൾ പ്രദേശത്ത് സംഘടിപ്പിക്കുമെന്നും ഇവർക്കുള്ള തുടർ ചികിത്സ അടക്കത്തോട് ഡിസ്‌പെൻസറിയിൽ നൽകുമെന്നും ഡോക്ടർ അറിയിച്ചു.

0 Comments