ലേണേഴ്‌സ് പുതുക്കാൻ ഇനി കാഴ്ചപരിശോധന വേണ്ട; ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ ഉടൻ ഡിജിറ്റൽ ലൈസൻസ്!

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിന് നിലവിലുണ്ടായിരുന്ന പുനർ കാഴ്ചപരിശോധന വകുപ്പ് പൂർണ്ണമായും ഒഴിവാക്കി. ആറുമാസ കാലാവധിക്കുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർ ലേണേഴ്‌സ് പുതുക്കുമ്പോൾ വീണ്ടും കണ്ണ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് ഇതോടെ ഇല്ലാതാകുന്നത്. കൂടാതെ, ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഉദ്യോഗാർത്ഥികൾക്ക് ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കാനും തീരുമാനമായി. സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഒരു വെഹിക്കിൾ ഇൻസ്‌പെക്ടറും അസിസ്റ്റന്റ് ഇൻസ്‌പെക്ടറുമടങ്ങുന്ന സംഘത്തിന് പ്രതിദിനം 40 ഡ്രൈവിങ് ടെസ്റ്റുകളും 50 വാഹന ഫിറ്റ്‌നസ് പരിശോധനകളും നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ഫിറ്റ്‌നസ് പരിശോധനകൾക്ക് നിലവിലുള്ള തിരക്ക് കുറയ്ക്കാൻ ഈ പരിഷ്കാരം ഏറെ സഹായകമാകും.

Post a Comment

0 Comments