ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകളിൽ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനായി സീറ്റുകളുടെയും എണ്ണം കൂട്ടും. 2011ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം.
പുതിയ നിർദേശപ്രകാരം ആകെ ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്നും 816ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ കൂട്ടാനാണ് നിർദേശം. കേരളത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 30ആയും നിയമസഭാ സീറ്റുകളുടെ എണ്ണം 210ആയും വർധിക്കും

0 Comments