ഗൾഫിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; മൂല്യനിർണയത്തിന് പുതിയ മാനദണ്ഡങ്ങൾ ഇറക്കി

 ദുബായ്: ഗൾഫിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ മൂല്യനിർണയത്തിന് പുതിയ മാനദണ്ഡങ്ങൾ ഇറക്കി. ഒരു പരീക്ഷ മുതൽ 6 പരീക്ഷവരെ എഴുതാൻ ഉള്ളവർക്ക് ക്ലാസ് അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം നടത്തും. അതേസമയം ഇൻ്റേണൽ മാർക്കിൽ ആർക്കും മാറ്റമില്ലെന്നും സിബിഎസ്ഇ അറിയിച്ചു. ഏപ്രിൽ 6നും 13നും ഇടയിൽ മാർക്കുകൾ അപ്‌ലോഡ് ചെയ്യണം.

അതേസമയം പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടി. ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. വിദ്യാർത്ഥികൾക്ക് അർഹമായ മാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂളുകളിൽ നിന്നുള്ള കൃത്യമായ ഡാറ്റ സിബിഎസ്ഇ ശേഖരിക്കും. ഈ മൂല്യനിർണ്ണയ രീതിയിലൂടെ ഫലം വേഗത്തിൽ പ്രസിദ്ധീകരിക്കാനും ഉന്നത പഠനത്തിനുള്ള നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

Post a Comment

0 Comments