നെന്മേനി : നെൻമേനി പഞ്ചായത്തിലെ താളൂർ ടൗണിൽ ബസ് ബേ നിർമ്മാണം;അവകാശവാദവുമായി നീലഗിരി ജില്ലയിലെ തമിളർ മക്കൾ.കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന താളൂർ ടൗണിലെ അര ഏക്കറോളം സ്ഥലം നെൻമേനി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. പ്രസ്തുത സ്ഥലത്തിനോട് ചേർന്ന് ടൗണിലുള്ള കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി നൽകിയതും നികുതി സ്വീകരിക്കുന്നതും പതിറ്റാണ്ടുകളായി നെന്മേനി ഗ്രാമപഞ്ചായത്താണ്. പ്രസ്തുത സ്ഥലത്ത് ബസ് ബേ നിർമ്മിക്കുന്നതിന് സ്ഥലം എംഎൽഎ ഐസി ബാലകൃഷ്ണൻ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ നീലഗിരി ജില്ലയിലെ നാം തമിളർ മക്കൾ പുതിയ അവകാശവാദം ഉന്നയിച്ചു പ്രവർത്തി തടസ്സപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ഏറെ ഗുണകരമായ പദ്ധതി നടപ്പിലാക്കുന്നതിന് സഹകരിക്കണമെന്ന് ചീരാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗംഗാധരൻ ആത്താർ അധ്യക്ഷത വഹിച്ചു. ചീരാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി എം ഷിജു യോഗം ഉദ്ഘാടനം ചെയ്തു. സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ശശീന്ദ്രൻ, ജനപ്രതിനിധികളായ വീറ്റി ബേബി, കെ വി ശശി, ഷീല പുഞ്ചവയൽ, എന്നിവരും നേതാക്കളായ ആർ സരള, കെ സി കെ തങ്ങൾ, കെ മുനീബ്, വി.ജെ തോമസ്, പി പി ആന്റണി, അഫ്സൽ പീച്ചു, പിസി സുജിത്ത്, നാരായണൻ, സജീവൻ, ജയലളിത, പത്മനാഭൻ, ലളിതകുമാരി, എന്നിവർ സംസാരിച്ചു.

0 Comments