കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ സ്നേഹിൽ കുമാർ സിങ് മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
റാലികളിലോ, വാഹന പ്രചാരണങ്ങളിലോ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ല. വോട്ട് ചോദിക്കുന്നതിനിടയിൽ കുട്ടികളെ കൈകളിൽ എടുക്കുന്നതും അനുവദനീയമല്ല. പോസ്റ്ററുകൾ ഒട്ടിക്കാനോ ലഘുലേഖകൾ വിതരണം ചെയ്യാനോ കുട്ടികളെ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കവിതകൾ ചൊല്ലാനോ, പാട്ടുകൾ പാടാനോ, പ്രസംഗിക്കാനോ കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ കൊടികളോ പ്രദർശിപ്പിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കരുതെന്നും, ഇത്തരം പ്രവൃത്തികൾ ബാലവേല നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും കളക്ടർ വ്യക്തമാക്കി.

0 Comments